കണ്ണൂർ: 15 -ാം കേരള നിയമസഭ 11 -ാം സമ്മേളനത്തിൽ സണ്ണി ജോസഫ് എംഎൽഎ മുഖ്യമന്ത്രിയോട് നിയമസഭയിൽ ചോദിച്ച നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങൾക്ക് ലഭിച്ച മറുപടിയിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തു വരുന്നത്.
ചോദ്യം (എ) - ഇരിട്ടി താലൂക്കിൽ കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റിയിൽ 2022-ലെ ഉരുൾപൊട്ടലിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് മേഖല തിരിച്ച് നിജപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത നാശനഷ്ടങ്ങൾക്കായി ഇനം തിരിച്ചു നൽകിയിട്ടുള്ള നഷ്ടപരിഹാര സംഖ്യ എത്രയാണെന്ന് അറിയിക്കാമോ;?
ഉത്തരം -(എ) ഇരിട്ടി താലൂക്കിലെ കണിച്ചാർ പഞ്ചായത്തിലെ വിവിധ മേഖലകളിൽ 2022 ഓഗസ്റ്റ് മാസം ഉണ്ടായ ഉരുൾപൊട്ടലിൽ ഏകദേശം 35 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കിയിട്ടുണ്ട്. പ്രകൃതിക്ഷോഭത്തിൽ വീടിനു നാശനഷ്ടം സംഭവിച്ചതുമായി ബന്ധപ്പെട്ടു കണിച്ചാർ വില്ലേജിൽ നിന്നും ലഭിച്ച 62 അപേക്ഷകളിൽ ആകെ 23,13,700/- രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും ധനസഹായം അനുവദിച്ചിട്ടുണ്ട്. 7.06.2023 ലെ സ.ഉ(സാധാ)നം.5/2023/ഡിഎംഡി നമ്പർ സർക്കാർ ഉത്തരവ് പ്രകാരം കണിച്ചാർ വില്ലേജിലുണ്ടായ ഉരുൾപൊട്ടൽ പ്രത്യേക ദുരന്തമായി കണക്കാക്കി 2018-19 ലെ പ്രളയത്തിൽ അനുവദിച്ചത് പോലെ, മുഖ്യമന്ത്രിയുടെ ദൂരിതാശ്വാസനിധിയിൽ നിന്ന് കൂടി ധനസഹായം ലഭ്യമാക്കി പൂർണ്ണമായി നഷ്ടപെട്ട വീടുകൾക്ക് ആകെ 4 ലക്ഷം രൂപയും ഭാഗിക നാശം സംഭവിച്ച കേസുകളിൽ നാശനഷ്ടത്തോത് അനുസരിച്ചുള്ള ധനസഹായവും, ദുരന്തത്തിൽ മരണപെട്ടവരുടെ ആശ്രിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 1 ലക്ഷം രൂപയും അനുവദിക്കുന്നതിന് ഉത്തരവായിട്ടുണ്ട്.
ആയത് പ്രകാരം വീട് നഷ്ടപ്പെട്ടവർക്ക് (പൂർണമായും ഭാഗികമായും) അനുവദിക്കേണ്ട 44,01,300/- രൂപയും മരണപ്പെട്ട 3 പേരുടെ ആശ്രിതർക്ക് 3,00,000/രൂപയും ചേർത്ത് ആകെ 47,01,300/- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കുന്നതിന് ഉത്തരവായിട്ടുള്ളതും തുക ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുള്ളതുമാണ്. കൂടാതെ ഉരുൾപൊട്ടലിനെത്തുടർന്ന് മാറിത്താമസിച്ച് 104 കുടുംബങ്ങൾക്ക് തൊഴിൽ നഷ്ട ദുരിതാശ്വാസം ആകെ 5,97,640/-രൂപ അനുവദിച്ചിട്ടുണ്ട്. ഉരുൾപൊട്ടലിൽ തകർന്ന സെമിനാരി വില്ല തോടിന്റെ പാർശ്വഭിത്തി സംരക്ഷണ പ്രവർത്തിയ്ക്ക് 66 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കുകയും തോടിന്റെ പാർശ്വഭിത്തി പൂനർനിർമ്മിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് അടിയന്തിര എക്സിക്യൂട്ടിവ് എൻജിനീയർ, ചെറുകിട ജലസേചന വിഭാഗത്തിന് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമെ ഉരുൾപൊട്ടലിനെത്തുടർന്ന് വിവിധ വകുപ്പുകൾക്ക് കീഴിൽ ഉണ്ടായിട്ടുള്ള നാശനഷ്ടത്തിന്റെ തോത് കണക്കാക്കി നഷ്ടപരിഹാരത്തിനുള്ള പ്രൊപോസൽ സമർപ്പിക്കുന്നതിന് വിവിധ വകുപ്പ് മേധാവികളോട് ആവശ്യപെട്ടിട്ടുണ്ട്.
ചോദ്യം - (ബി) നാശനഷ്ടങ്ങൾക്ക് അനുസൃതമായിട്ടുള്ള നഷ്ടപരിഹാരം നൽകിയിട്ടില്ലായെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ?
മറുപടി - (ബി) ദൂരന്ത പ്രതികരണ നിധിയുടെ മാനദണ്ഡ പ്രകാരം അർഹമായ ദുരിതാശ്വാസ ധനസഹായം അനുവദിച്ചിട്ടുണ്ട്. എന്നും മുഖ്യമന്ത്രി അറിയിച്ചു.
35 crores loss, 1.42 crores paid. The story of Pulakutty Landslide compensation.